റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

തിരുവനന്തപുരം സംസ്ഥാനത്ത് 26-07-2020, ഞായറാഴ്ച അഞ്ചു പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മലപ്പുറം, തൃശ്ശൂര്‍, കാസര്‍ക്കോഡ്, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണ് മരണം രേഖപ്പെടുത്തിയത്.

മലപ്പുറം തിരൂരങ്ങടിയില്‍ വെള്ളിനിക്കോട് ആബ്ദുള്‍ ഖാദറാണ്(71) മരണമടഞ്ഞു. ജൂലായ് 18-നാണ് അസുഖലക്ഷണത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. 19 രോഗം സ്ഥിരീകരിച്ചു. പിന്നീട് ന്യുമോണിയ ലക്ഷണങ്ങളോടെ തീവ്ര പരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. പ്ലാസ്മ മാറ്റിവയ്ക്കുകയും ചെയ്തു. ഞായറാഴ്ച, 26-07-2020 രാവിലെ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടം അറിയില്ല. വീടിനു പുറത്തേക്കിറങ്ങാത്ത ആളാണിദ്ദേഹം.

കാസര്‍ക്കോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്‌മാനാണ്(70) ഞായറാഴ്ച രാവിലെ മരണമടഞ്ഞ മറ്റൊരാള്‍. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണമടഞ്ഞത്. ഇതോടെ ജില്ലയിലെ 5-മത്തെ മരണമാണിത്. 5 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുമ്പളയില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കാതെ വിവാഹം നടത്തിയ അബൂബക്കറിനെതിരെ കേസെടുത്തു. ഈ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂര്‍ ജില്ലയിലാണ് ഞായറാഴ്ച, 26-07-2020-ന് നടന്ന മൂന്നാമത്തെ കോവിഡ് മരണം. ഇരിഞ്ഞാലക്കുട കൂത്തുപറമ്പു സ്വദേശി പള്ളന്‍ വര്‍ഗീസ്(71) ആണ് മരണമടഞ്ഞത്. തൃശ്ശൂര്‍ മെജിക്കല്‍ കോളേജിലാണ് മരണം സംഭവിച്ചത്. ഇതോടെ തൃശ്ശൂരിലുണ്ടായ കോവിഡ് മരണസംഖ്യ 7 ആയി. ജൂലൈ 18-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്ർ പ്രവേശിപ്പിച്ചത്. ഇരിഞ്ഞാലക്കുടയില്‍ കെ എല്‍ എഫും കെ എസ് ഇയും കോവിഡ് ക്ലസ്റ്ററുകളാണ്. മരണപ്പെട്ട പള്ളന്‍ വര്‍ഗീസ് കെ എല്‍ എഫിലെ ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഞായറാഴ്ച, 26-07-2020-ന് നടന്ന നാലാമത്തെ കൊറോണ മരണം. ചുങ്കം സ്വദേശി നടുമാലില്‍ ഔസഫ് ജോര്‍ജ്(83) ആണ് കൊറോണ ബാധിച്ച് മരിച്ചത്. ഇദ്ദേഹം ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തതായിരുന്നു. ശ്വസംമുട്ടോടുകൂടി വെള്ളിയാഴ്ച തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു വരികയും ഒരു മണിക്കൂറിനുള്ളില്‍ തന്നെ മരണമടയുകയും ചെയ്തു. മരണശേഷം നടത്തിയ സ്രവപരിശോധന പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

കോട്ടയത്തില്‍ ശനിയാഴ്ച 25-07-2020 ന് 77 പോസിറ്റീവ് കേസുകളാണ് കോട്ടയത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 67 പേരാണ് സമ്പർക്കത്തിലൂടെയാണ്. ഇതിനെതുടർന്ന് പൊതുയിടങ്ങളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി. പോട്ടലുകളില്‍ ഇരുന്ന് കഴിക്കാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ്. 39 വാർഡുകളാണ് കണ്ടൈന്‍റ് മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. 3 ക്ലസ്റ്ററുകളാണ് ഇവിടെയുള്ളത്. ചിങ്ങവനം, പായിപ്പാട്, പാറത്തോട് എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകള്‍.

കോഴിക്കോട് ശനിയാഴ്ച മരണമടഞ്ഞ ഷാഹിദയുടെ(57) പരിശോധനാഫലം വന്നു കോറോണ സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്നു ഷാഹിദ. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ചു മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ. റുഖിയാബിയുടെ വീട്ടില്‍ മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച അഞ്ചുപേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. വയനാട്, പാലക്കാട്, എറണാകുളം, കാസര്‍ക്കോഡ് ജില്ലകളിലാണ് മരണം സംഭവിച്ചത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *