തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ 35 ആയി. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശി സലീഖിന്റെ മരണം കൊറോണ മൂലമെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ കരിയാട് സ്വദേശി സലീഖ്(35) 13-07-2020-നാണ് മരിച്ചത്.
മെയ് അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞു. അതിനുശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നിട്ടും ആരോഗ്യ വകുപ്പിനെ അറിയിക്കാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയ ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പെരിങ്ങത്തൂര്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.




