റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോറിയിടിച്ച് യുവാവ മരിച്ച കേസിൽ 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ കോടതി വിധി

July 12, 2020 - 8:38 pm

ആലപ്പുഴ: മാമ്പുഴക്കരി, കാക്കനാട്ടു വീട്ടിൽ സാൻ ജോസ് (21) മരിച്ച കേസില്‍ മാതാപിതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ചപരിഹാരം നല്‍കാന്‍ എ ഐ സി ടി കോടതി വിധിച്ചു.

കോട്ടയം ചങ്ങനാശേരി എം സി റോഡിലായിരുന്നു അപകടം. 2016 ഒക്ടോബർ ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് വരും വഴി ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് സാൻ ജോസ് മരിച്ചത്.

കേസിൽ സാൻ ജോസിന്റെ മാതാപിതാക്കൾക്ക് ഒരു മാസത്തിനകം തുക നൽകുവാനാണ് കോട്ടയം അഡീഷണൽ എം എ സി ടി കോടതി ജഡ്ജ് ജോൺസൺ ജോൺ വിധി പുറപ്പെടുവിച്ചത്.

ഹർജ്ജിക്കാരന് വേണ്ടി അഭിഭാഷകരായ ടി.വി. സോണി, സ്റ്റീഫൻ ചാഴികാടൻ എന്നിവർ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *