റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരം കമ്പനിയുടെ സിംഗപ്പൂരിലെ സെര്‍വറുകളിലാണെന്നും ചൈനയ്ക്ക് വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും വ്യക്തമാക്കി ടിക് ടോക്ക് സിഇഒ ഇന്ത്യന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തങ്ങള്‍ ചൈനയില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള ഒരു അപേക്ഷയും പ്രോത്സാഹിപ്പിക്കാറില്ലെന്നുമാണ് ടിക് ടോക്ക് പറയുന്നത്. കമ്പനിയുടെ ഡാറ്റാ സെന്റര്‍ സിംഗപ്പൂരില്‍ ആണെന്നും ടിക് ടോക്ക് പറയുന്നു. മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് പക്ഷെ ചൈനയിലാണ് പ്രവര്‍ത്തിക്കുന്നത്.

ടിക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ മേയര്‍ ജൂണ്‍ 28 ന് ഇന്ത്യന്‍ സര്‍ക്കാരിന് അയച്ച കത്തിലാണ് ഇത് പറയുന്നത്.

കൃത്യമായ ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്താറുണ്ട്. അതിനായി ലോകത്തെ മുന്‍നിര സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളുമായി സഹകരിച്ചുവരികയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഉള്ളടക്കങ്ങളില്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശമുണ്ട്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ നിയന്ത്രണത്തിലാണ് ടിക് ടോക് പ്ലാറ്റ് ഫോം എന്നും വിവിധ വിഷയങ്ങളുമായും പ്രശ്നങ്ങളുമായും ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി പുറത്തുനിന്നുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ടിക് ടോക്ക് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *