സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടക്കം മുതല്‍ ഇപ്പോള്‍ വരേയും നടത്തിയ ഇന്ത്യയുടെ പോരാട്ടത്തിന്റെ വിജയം.

July 3, 2020 - 12:59 am

സമുദ്രത്തില്‍ മത്സ്യബന്ധനത്തിനു പോയ ഇന്ത്യന്‍ പൗരന്മാരായ രണ്ടു മുക്കുവരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നു. ഈ നാവികരെ കപ്പലടക്കം ഇന്ത്യന്‍ സുരക്ഷാ സൈന്യം പിടിച്ചു തടവിലാക്കി. അന്നു മുതല്‍ അവസാനം വരെ ഇന്ത്യ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് അന്താരാഷ്ട്ര ട്രൈബൂണല്‍ ഇന്ത്യയ്ക്ക് അനുകൂലമായി വിധി പറഞ്ഞത്. ഇത് ഒരു നിസാര സംഭവമല്ല, ഇന്ത്യ നിര്‍ബാധം നടത്തിയ പോരാട്ടിന്റെ ഫലമായാണ് ഈ വിജയം കൈവരിക്കാനായത്.

ഇറ്റലി നാവികര്‍ വെടി വച്ചു. ഇന്ത്യ കപ്പലടക്കം നാവികരെ പിടികൂടി.

2012 ഫെബ്രുവരി 15 ന് കേരള തീരത്ത് സെന്റ് ആന്റണി എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനു പോയ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ നാവികര്‍ എന്റിക്ക ലെക്‌സി എന്ന കപ്പലില്‍ നിന്ന് വെടി വയ്ക്കുകയായിരുന്നു.

എന്‍ റിക്ക ലെക്‌സി സിംഗപ്പൂരില്‍ നിന്ന് ഈജിപ്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സെന്റ് ആന്റണി മത്സ്യബന്ധനത്തിനു ശേഷം തിരിക്കുകയായിരുന്നു. 20.5 നോട്ടിക്കല്‍ മൈലിനപ്പുറത്തു നിന്നാണ് ഇറ്റാലിയന്‍ നാവികര്‍ വെടിയുയര്‍ത്തിയത്.

ഇന്ത്യന്‍ തീരസുരക്ഷാ സംഘം ആന്‍ഡമാനിനടുത്ത് വച്ച് കപ്പലിനെ പിടികൂടുകയും കപ്പലടക്കം നാവികരെ കൊച്ചിയിലെത്തിക്കുകയും ചെയ്തു. മാസി മിലാനോ ലാത്തോര്‍, സാല്‍വാറ്റോ ഗിരാനോ ന്നെിവരായിരുന്ന ഇറ്റാലിയന്‍ നാവികര്‍.

ഇന്ത്യന്‍ പീനല്‍കോഡിലെ 300-ാം വകുപ്പു പ്രകാരവും 425-ാം വകുപ്പു പ്രകാരവും കൊലക്കുറ്റവും അക്രമവും ചുമത്തി കേസെടുത്തു.

ഇറ്റലിയുടേയും ഇന്ത്യുടേയും വാദങ്ങള്‍

തങ്ങളുടെ രാജ്യത്തെ പൗരന്റെ താത്പര്യത്തിനു വേണ്ടി വാദിക്കാനോ അറസ്റ്റു ചെയ്യാനോ ഇന്ത്യന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്ന് ഇറ്റലി വാദിച്ചു. സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ല, അന്താരാഷ്ട സമുദ്രത്തിലാണ് എന്നാണ് കാരണമായി ഇറ്റലി ചൂണ്ടിക്കാട്ടിയത്.

യുണൈറ്റഡ് നാഷന്‍സ് കണ്‍വെന്‍ഷന്‍സ് ഓഫ് ദി ലോ ഓഫ് ദി സീ(UNCLOS)-ന്റെ ആര്‍ട്ടിക്കിള്‍ 97 പ്രകാരം രാജ്യാതിര്‍ത്തിയ്ക്ക് പുറംകടലില്‍ വച്ചുണ്ടാകുന്ന അപകടവും ഏറ്റുമുട്ടലുംസംബന്ധിച്ച കേസുകളുടെ നടപടികള്‍ക്ക് ഫ്‌ളാഗ് ഓഫ് സ്റ്റേറ്റ്‌സിനു മാത്രമേ അധികാരമുള്ളൂ. നിര്‍വചനമനുസരിച്ച് കപ്പല്‍ എതു രാജ്യത്താണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആ രാജ്യമാണ് ഫ്‌ളാഗ് ഓഫ് സ്റ്റേറ്റ്.
യുണൈറ്റഡ് നാഷന്‍സ് കണ്‍വെന്‍ഷന്‍സ് ഓഫ് ദി ലോ ഓഫ് ദി സീയുടെ ആര്‍ട്ടിക്കിള്‍ 217-ാം പ്രകാരം പുറംകടലില്‍ ഫ്‌ളാഗ് ഓഫ് സ്റ്റേറ്റിനു മാത്രമേ സമുദ്രത്തിലെ കപ്പലുകളുടെ മേല്‍ നിയമാധികാരമുള്ളൂ.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയത ഒരു കപ്പലിലുള്ള വ്യക്തിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഒരു വ്യക്തിയെ (ഒരു വിദേശിയടക്കം) വിചാരണ ചെയ്യാനുള്ള അധികാരപരിധി ഇന്ത്യന്‍ കോടതികള്‍ക്ക് ഉണ്ട് എന്ന് ആഭ്യന്തര നിയമനിര്‍മ്മാണത്തിന്റെ അവകാശവാദങ്ങള്‍ ചൂണ്ടി കാട്ടി ഇന്ത്യ വാദിച്ചു. ഐ പി സി 1860-ന്റെ 3 ഉം 4 ഉം വകുപ്പും സി ആര്‍പി സി 188-ാം വകുപ്പും ടൂണ്ടിക്കാട്ടിയാണ് ഇന്ത്യ വാദിച്ചത്.

മറുവശത്ത്, ഇറ്റാലിയന്‍ സര്‍ക്കാര്‍ 1982 ലെ UNCLOS ന്റെ വിവിധ വ്യവസ്ഥകള്‍ ചൂണ്ടി കാണിച്ച് വാദിച്ചു. UNCLOS ന്റെ ആര്‍ട്ടിക്കിള്‍ 97-ലെ ‘അപകടത്തിലും യാത്ര സമയത്തുള്ള മറ്റു സംഭവങ്ങളിലും പീനല്‍ അധികാരപരിധി’ എന്നതിനെ കേന്ദ്രീകരിച്ചാണ് വാദിച്ചിരുന്നത്. ഈ ആര്‍ട്ടിക്കിള്‍ അനുസരിച്ച് അത്തരം വ്യക്തിക്കെതിരെ ജുഡീഷ്യല്‍ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റികളുടെ മുമ്പാകെ ഫ്‌ളാഗ് സ്റ്റേറ്റിന്റേയോ അല്ലെങ്കില്‍ അത്തരം വ്യക്തി ദേശീയത പുലര്‍ത്തുന്ന രാജ്യത്തിന്റേയോ ഒഴികെ പിഴയോ അച്ചടക്ക നടപടികളോ ഏര്‍പ്പെടുത്താന്‍ കഴിയില്ല.

രണ്ടാമതായി, ആര്‍ട്ടിക്കിള്‍ 92 അനുസരിച്ച്, സമുദ്രാര്‍തിര്‍ത്തിയുടെ വെളിയിലായിരിക്കുമ്പോള്‍ കപ്പലുകള്‍ ഫ്‌ളാഗ് സ്റ്റേറ്റിന്റെ പ്രത്യേക അധികാരപരിധിക്ക് വിധേയമായിരിക്കും.

ഇരു രാജ്യങ്ങളുടെയും അവകാശവാദങ്ങള്‍ ഒരുപോലെ ശക്തമായിരുന്നു. എന്തുകൊണ്ടാണ് അതത് രാജ്യങ്ങളില്‍ കേസ് വിചാരണ ചെയ്യേണ്ടത് എന്നതിന് രണ്ട് രാജ്യങ്ങള്‍ക്കും കാരണങ്ങളുണ്ട്.

കുറ്റകൃത്യം നടന്ന സ്ഥലത്ത് വിചാരണ സാധാരണ ഗതിയില്‍ നടത്താമെന്ന ക്രിമിനല്‍ നടപടിക്രമത്തിന്റെ പൊതുതത്ത്വം, ഇന്ത്യന്‍ നിലപാടിനെ ന്യായീകരിക്കുന്നു.

കൂടാതെ, ഒരു വിദേശരാജ്യത്ത് നടത്തുന്ന വിചാരണ ഇരകള്‍ക്ക് പങ്കെടുക്കാനുള്ള അവകാശം നഷ്ടപ്പെടുത്തും, ഇത് ന്യായമായ വിചാരണയുടെ അനിവാര്യ ഘടകമാണ്. മാത്രമല്ല, അന്വേഷണം നടത്താനുള്ള സൗകര്യം കണക്കിലെടുത്ത് കേസ് ഇന്ത്യയിലേക്ക് തിരിയുന്നു.

കടല്‍ നിയമം സംബന്ധിച്ച കണ്‍വെന്‍ഷന് അനുസൃതമായി പുറപ്പെടുവിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ 200 മൈല്‍ ചുറ്റളവില്‍ ഇന്ത്യയ്ക്ക് അധികാരപരിധി ഉണ്ടെന്നും അതിനാല്‍ കേസിന്റെ വിചാരണ ഇന്ത്യയിലാകാമെന്നും സുപ്രീം കോടതി വിധിച്ചു. കേരള സര്‍ക്കാരിനല്ല ഇന്ത്യന്‍ സര്‍ക്കാരിനുമാത്രമേ അധികാരപരിധി നടപ്പാക്കാന്‍ കഴിയൂ എന്നും കോടതി വിലയിരുത്തി.

ട്രൈബൂണലിന്റെ വിധി

ഇത് ഒരു തരത്തിലും മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ട്രൈബൂണലിനെ (ITLOS) നെ സമീപിച്ചു. ആഫോറത്തിലും ഇറ്റലി വാദിച്ചിരുന്നത് ഇന്തയയ്ക്ക് കേസ് നടത്തുവാന്‍ അധികാരമില്ല.

ആ ഫോറത്തിലും ഇറ്റലി വാദിച്ചിരുന്നത് ഇന്ത്യയ്ക്ക് കേസ് നടത്തുവാന്‍ അധികാരമില്ല എന്നാണ്.

ഈ വാദത്തെ തള്ളിക്കളഞ്ഞു കൊണ്ട് ഇന്ത്യ വാദിച്ചു. ഈ കേസ് രണ്ടു പ്രത്യേകരാജ്യങ്ങളുടേതായതു കൊണ്ട് ഇന്റര്‍ നാഷണല്‍ ട്രൈബൂണലിന് ഇതില്‍ ഇടപെടാന്‍ അവകാശമില്ല എന്ന് ഇന്ത്യ വാദിച്ചു. എന്നാല്‍ ഈ വാദം ITLOS തള്ളിക്കളഞ്ഞു.

ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇളകാന്‍ തുടങ്ങി. ചുറ്റും രാഷ്ട്രീയ പിരിമുറുക്കമുണ്ടായിരുന്നു.

2015 ആഗസ്റ്റില്‍ ഐ ടി എല്‍ ഒ എസ് രണ്ടു രാജ്യങ്ങളോടും പുതിയ രീതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. നിലനില്‍ക്കുന്ന പ്രശ്‌നം പരസ്പരധാരണയില്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തിന്റെ ആധാരത്തില്‍ സുപ്രീംകോടതി വിചാരണ നിര്‍ത്തിവച്ചു.

ഇരകള്‍ക്കുള്ള നഷ്ടപരിഹാരം എന്ന നിലയില്‍ കേരള സര്‍ക്കാറിനും തമിഴ്‌നാട് സര്‍ക്കാറിനും 5 ലക്ഷം വീതം നല്‍കി. സാമ്പത്തിക സഹായത്തിനു പുറമെ മരിച്ചവരുടെ കുടുംബത്തിന് തൊഴില്‍ നല്‍കി.

ഇറ്റാലിയന്‍ സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *