ന്യൂഡല്‍ഹി: എഫ് എസ് എസ് എ ഐ (FSSAI) പച്ചക്കറികളുടേയും പഴങ്ങളുടേയും ശുചിത്വപാലനത്തിനുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി:-
• പായ്ക്കറ്റിലോ ബാഗിലോ വാങ്ങിയ പഴങ്ങളും പച്ചക്കറികളും കുറച്ച് സമയം വൃത്തിയായ ഒരു സ്ഥലത്തു മാറ്റി സൂക്ഷിക്കുക.
• ഇളം ചൂടുവെള്ളമുള്ള ടബ്ബില്‍ 50ppm ക്ലോറിന്‍ ഒരു തുള്ളി ഒഴിച്ചതിനുശേഷം പഴങ്ങളും പച്ചക്കറികളും ആ വെള്ളത്തില്‍ മുക്കിവെക്കുക.
• കുറച്ചു സമയത്തിനുശേഷം കുടിവെള്ളം ഉപയോഗിച്ച് വീണ്ടും കഴുകി ഈര്‍പ്പം കളയാന്‍ വൃത്തിയുള്ള തുണിയില്‍ വിതറിയിടുക.
• വൃത്തിയാക്കിയ പച്ചക്കറികളും പഴങ്ങളും എല്ലാംതന്നെ നിര്‍ബന്ധമായും ഫ്രീസറില്‍ത്തന്നെ സൂക്ഷിക്കണമെന്നില്ല.
• കേടാകാവുന്ന പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക.
• കൂടുതല്‍ സമയം കേടാകാതെ വെയ്ക്കാവുന്ന പച്ചക്കറികള്‍, മുറിയിലെ അതേ താപനിലയില്‍ത്തന്നെ, കൊട്ടകളിലോ റാക്കുകളിലോ സൂക്ഷിക്കുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
• അണുനാശിനി സ്‌പ്രേകള്‍, ക്ലീനിംഗ് വൈപ്പുകള്‍ അല്ലെങ്കില്‍ സോപ്പ് എന്നിവ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കരുത്.
• ശുചീകരിക്കാന്‍ ശുദ്ധജലമാണ് ഏറ്റവും ഉചിതം.



