റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരേ ഇറാന്റെ അറസ്റ്റ് വാറന്റ്

June 30, 2020 - 11:07 am

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരേ ഇറാന്റെ അറസ്റ്റ് വാറന്റ്. ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. ട്രംപിനെ പിടികൂടാന്‍ ഇറാന്‍ ആഗോള പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായവും തേടി. ഡൊണള്‍ഡ് ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരേയും അറസ്റ്റ് വാറന്റ്് ഉണ്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 പേര്‍ക്കാണ് കുറ്റകൃത്യത്തില്‍ പങ്ക്. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഡൊണള്‍ഡ് ട്രംപിനെതിരേ ചുമത്തിയിരിക്കുന്നത്.

ജനുവരി മൂന്നിന് ഇറാഖിലെ ബഗ്ദാദില്‍വച്ചാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ബഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ കൊലപാതകത്തിനു പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *