റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ രോഗത്തിനുള്ള മരുന്ന് വിപണിയിലിറങ്ങി. ഒരാഴ്ചകൊണ്ട് അസുഖം പൂര്‍ണമായും ഭേദമാകും -ബാബ രാംദേവ്

June 23, 2020 - 4:17 pm

ചൊവ്വാഴ്ച 23 6 2020 ഉച്ചയ്ക്ക് കൊറോണ രോഗത്തിനുള്ള ആയുര്‍വേദ മരുന്ന് തയ്യാറായി എന്ന് ബാബാ രാം ദേവ് മാധ്യമങ്ങളോട് പറഞ്ഞു. ‘കൊറോണ രോഗത്തിന് തക്കതായ ഒരു മരുന്ന് നിര്‍മ്മിക്കുന്ന നിര്‍മ്മിക്കുന്നതും കാത്ത് ഇരിക്കുകയാണ് ലോകത്തെ ജനങ്ങള്‍ എല്ലാം . ഈ അസുഖത്തിനുള്ള ആയുര്‍വേദ മരുന്ന് ആദ്യമായി തയ്യാറാക്കാനുള്ള സൗഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു. മരുന്ന് അടുത്ത ആഴ്ച മുതല്‍ വിപണിയില്‍ ലഭിക്കും. കൊളോണില്‍ എന്നാണ് മരുന്നിന് പേര്. ഞങ്ങള്‍ 100 പേരില്‍ നടത്തിയ ക്ലിനിക്കല്‍ കണ്‍ട്രോള്‍ സ്റ്റഡി അനുസരിച്ച് 65 ശതമാനം ആളുകള്‍ക്കും മൂന്ന് ദിവസം കൊണ്ട് അസുഖം ഭേദമായി. 7 ദിവസം കൊണ്ട് 100 ശതമാനം ആളുകളുടേയും അസുഖം ഭേദമായി. 100% ക്ലിനിക്കല്‍ സ്റ്റഡി നടത്തി നിര്‍മ്മിച്ച ഈ കിറ്റില്‍ മൂന്നുതരം മരുന്നുകളാണ് ഉള്ളത്. ഈ മരുന്നുകള്‍ ഹൃദയസ്പന്ദനത്തേയും രക്തസമ്മര്‍ദ്ദത്തെയും നാഡികളുടെ പ്രവര്‍ത്തനത്തെയും നിയന്ത്രിക്കും. അതുകൊണ്ടുതന്നെ ഈ മരുന്നുകള്‍ ശ്വസനപ്രക്രിയയെ ശക്തിപ്പെടുത്താന്‍ സഹായിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *