റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുളള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും അതിര്‍ത്തിയിലെ സ്ഥിതി ഗൗരവമുളളതാണെന്നും രാംമന്ദിര്‍ ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ട്രസ്റ്റ് ആദരാഞ്ജലി അര്‍പ്പിച്ചു. ക്ഷേത്ര നിര്‍മാണം തുടങ്ങുന്ന പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും. രാജ്യത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുളള തീരുമാനം എടുക്കൂവെന്നും ഔദ്യോഗി കമായി ഇക്കാര്യം അറിയിക്കുമെന്നും ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ഒരു വെബ്സൈറ്റിന് ട്രസ്റ്റ് രൂപം നല്‍കിയിട്ടുണ്ട്. അതിലൂടെയായിരിക്കും ഇനിയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഗല്‍വാനില്‍ ചൈനീസ് സേനയുമായുളള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ട്രസ്റ്റിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *