തിരുവനന്തപുരം: കോവിഡ് രോഗത്തിന്റെ 11 ലക്ഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോകോള്‍: കോവിഡ് 19 എന്ന തലക്കെട്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ രോഗം തിരിച്ചറിയല്‍ ലക്ഷണങ്ങള്‍ ഇന്ന്(13/06/20) പുറത്തിറക്കിയത്.
പനി, ചുമ, തളര്‍ച്ച, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, കഫം പുറത്തുവരല്‍, പേശീവേദന, മൂക്കൊലിപ്പ്, തൊണ്ടയിലെ അസ്വസ്ഥത, വയറിളക്കം എന്നീ ഒമ്പത് ലക്ഷണങ്ങളാണ് നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നത്. ഇതിലേക്കാണ് രണ്ടെണ്ണം കൂടി വന്നിരിക്കുന്നത്. മണം നഷ്ടപ്പെടല്‍, രുചി നഷ്ടമാകലാണ് അവ. ഇതോടെ ആകെ ലക്ഷണങ്ങളുടെ എണ്ണം 11 ആയി.
അതെസമയം രാജ്യത്ത് കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 11458 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,21,406 ആയി. 9205 പേര്‍ മരിച്ചു. 1,62,320 പേര്‍ക്ക് രോഗം ഭേദമായി. 1,49,881 പേര്‍ ചികിത്സയില്‍ തുടരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ യുഎസ്സും ബ്രസീലും റഷ്യയും കഴിഞ്ഞാല്‍ തൊട്ടുവരുന്നത് ഇന്ത്യയാണ്. അതായത്, നാലാംസ്ഥാനം.
രോഗമുക്തി നിരക്ക് 49.47 ശതമാനമാണ്. ഇതുവരെ 1,62,320 പേര്‍ക്ക് രോഗം ഭേദമായി. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗമുക്തി നിരക്ക്, ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. മഹാരാഷ്ട്രയില്‍ 1,01,041 കേസുകളാണ് സ്ഥിരീകരിച്ചത്. 40698 കേസുകള്‍ തമിഴ് നാട്ടിലും 34687 കേസുകള്‍ ഡല്‍ഹിയിലും സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 396 പേര്‍ രാജ്യത്ത് കോവിഡ് മൂലം മരിച്ചു. ഇതുവരെ 9205 പേരാണ് മരിച്ചത്. 1,49,881 പേര്‍ ചികിത്സയിലുണ്ട്. കേസുകള്‍ ഇരട്ടിക്കുന്നത് 17.4 ദിവസത്തിലാണ്.

