റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: സ്‌കൂളില്‍ പഠിച്ച സയന്‍സ് നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തിയ വിദ്യാര്‍ഥിയാണ് അദ്വൈത്. മരണവക്ത്രത്തില്‍നിന്ന് ഒറ്റയേറില്‍ നാലു ജീവനുകള്‍ രക്ഷിച്ച അദ്വൈത് ഇപ്പോള്‍ തൃശൂര്‍കാരുടെ ഹീറോയാണ്. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ അമ്മ, അമ്മൂമ്മ എന്നിവരടക്കം നാലുപേരുടെ ജീവനാണ് ഈ കൊച്ചുമിടുക്കന്‍ സംരക്ഷിച്ചത്. അമ്മയുടെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ തായിരുന്നു അദ്വൈത്. അലുമിനിയം തോട്ടി ഉപയോഗിച്ച് പ്ലാവില്‍നിന്ന് ചക്കയിടു ന്നതിനിടെ അദ്വൈതിന്റെ അമ്മ ധന്യ(38)യ്ക്കാണ് ആദ്യം ഷോക്കേറ്റത്. കൈയി ലിരുന്ന തോട്ടി വഴുതി വൈദ്യുതി ലൈനില്‍ തട്ടി. ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച മുത്തശി ലളിത(65)യ്ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാന്‍ നോക്കിയ അയല്‍വാസി റോസി(60)ക്കും ഇവരെ പിടിച്ച ധന്യയുടെ സഹോദരി ശുഭയ്ക്കും(40) ഷോക്കേറ്റു.

ഉച്ചത്തിലുള്ള നിലവിളികേട്ട് അദ്വൈത് ഓടിച്ചെല്ലുമ്പോള്‍ കണ്ടത് അമ്മയും അമ്മൂമ്മയുമുള്‍പ്പെടെ നാലുപേര്‍ ഷോക്കേറ്റ് പിടയുന്നു. തൊട്ടടുത്തുകിടന്ന ടൈല്‍സിന്റെ കഷണമെടുത്ത് ചക്കയിടാനുപയോഗിച്ച അലൂമിനിയം തോട്ടിയിലേക്ക് ഉന്നംനോക്കി ആഞ്ഞെറിഞ്ഞു. ഏറ് കൃത്യമായി തോട്ടിയില്‍ കൊണ്ടതും വൈദ്യുത കമ്പിയില്‍നിന്ന് തെന്നിമാറി. ഒപ്പം നാലുപേരും മരണത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്നു തിരിച്ചുകയറി.

സ്‌കൂളില്‍ സയന്‍ക്ലാസില്‍ പഠിച്ച അറിവാണ് നാല് ജീവനുകള്‍ രക്ഷിക്കാന്‍ അദ്വൈതിന് കരുത്തായത്. ‘വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള്‍ ഉപയോഗിച്ചുവേണം ഷോക്കേറ്റവരെ രക്ഷിക്കാനെന്ന് ഞാന്‍ ക്ലാസില്‍ പഠിച്ചിരുന്നു. കൈയില്‍കിട്ടിയത് ഒരു ടൈല്‍സിന്റെ കഷണമാണ്. അതെടുത്ത് ആഞ്ഞൊരേറ് കൊടുത്തു.” അദ്വൈത് സംഭവം വിവരിച്ചു. പഠനത്തില്‍ മിടുക്കനായ എട്ടാം ക്ലാസുകാരനായ അദ്വൈത് മണലൂര്‍ വെളക്കേത്ത് രഖീഷിന്റെ മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *