റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മണിക്കിണര്‍ ശുചീകരിച്ചപ്പോള്‍ ലഭിച്ചത് അസംഖ്യം സാളഗ്രാമങ്ങളും വിഗ്രഹങ്ങളും. 25 വര്‍ഷത്തിനുശേഷമാണ് ക്ഷേത്രത്തിലെ കുലീപിനി തീര്‍ഥം ശുചീകരിച്ചത്. ഏറെ പഴക്കമുള്ള സാളഗ്രാമവും വിഗ്രഹങ്ങളും പഴയ നാണയങ്ങളും ഇവിടെനിന്നു ലഭിച്ചു. മുമ്പ് കുലീപിനി തീര്‍ഥനവീകരണം നടത്തിയ വേളയിലും ഇത്തരത്തില്‍ വിഗ്രഹങ്ങളും മറ്റും ലഭിച്ചിരുന്നെങ്കിലും അവ കിണറ്റില്‍തന്നെ നിക്ഷേപിക്കുകയായിരുന്നു.

കൂടാതെ തീര്‍ഥത്തില്‍ പണ്ട് കുലീപിനി എന്ന മഹര്‍ഷി യാഗം നടത്തിയതെന്നു വിശ്വസിക്കുന്ന യാഗകുണ്ഡവും കണ്ടെത്തി. രണ്ട് മീറ്ററോളം നീളവും ചതുരാകൃതിയിലുള്ളതുമായ കല്ലുകളാണു കണ്ടെത്തിയത്. കണ്ടെടുത്ത വിഗ്രഹങ്ങളും മറ്റു സാമഗ്രികളും എണ്ണിതിട്ടപ്പെടുത്തി ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതെന്തു ചെയ്യണമെന്ന് അടുത്തദിവസം ചേരുന്ന തന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്‌മേനോന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *