റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് പുതിയ കുറ്റപത്രം നല്‍കി

June 5, 2020 - 11:43 pm

ഡല്‍ഹി: ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ദില്‍ബര്‍ നെഗിയെന്ന 20കാരനെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 12 പേര്‍ക്കെതിരെയാണ് ഈ കുറ്റപത്രം. ഫെബ്രുവരി 26ന് ദില്‍ബര്‍ നെഗിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഒരു കടയ്ക്കുള്ളില്‍നിന്നാണ് കിട്ടിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കടകള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കുനേരെ വ്യാപകമായ ആക്രമണം ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *