ചിന്നക്കനാലിൽ വീണ്ടും ചെന്നായ കൂട്ടത്തിന്റെ ആക്രമണം; ആദിവാസികളുടെ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു

ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും ചെന്നായ് കൂട്ടം ഇറങ്ങി ആക്രമണം അഴിച്ചുവിട്ടു. ആദിവാസികൾക്ക് സർക്കാർ പദ്ധതിയിൽ വാങ്ങി നൽകിയ എരുമകളെ ആണ് ഇത്തവണ കൂട്ടത്തോടെ കടിച്ചുകൊന്നത്. കൂട്ടമായി മേയാൻ വിടുന്ന എരുമ കിടാവുകൾ മടങ്ങിവരാഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി തിരിച്ചറിഞ്ഞത്. മിക്ക ആദിവാസി കുടുംബങ്ങളുടെയും ഏക ആസ്തി ആണ്‌ സർക്കാർ വിതരണം ചെയ്ത എരുമ കിടാവുകൾ.

കഴിഞ്ഞദിവസം സിംഗുകണ്ടം ഭാഗത്ത് പ്രത്യക്ഷപ്പെട്ട ചെന്നായ് കൂട്ടം കറുപ്പസ്വാമി എന്ന കർഷകന്റെ പശുവിനെ കടിച്ചു കൊന്നിരുന്നു. ഈ പ്രദേശത്ത് കർഷകർ കന്നുകാലികളെ അഴിച്ചുവിടുക പതിവാണ്. പതിവായി ഈ മേഖലയിൽ ചെന്നായ കൂട്ടം കറങ്ങുകയാണ്. മനുഷ്യർക്ക് നേരെയും ആക്രമണം ഉണ്ട് . വന്യമൃഗങ്ങളിൽ നിന്നും മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഉണ്ടാകുന്ന ശല്യത്തിൽ വനംവകുപ്പ് അനാസ്ഥ തുടരുകയാണ്. മൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കുവാൻ നടപടികളില്ല. അതേസമയം ജനവാസ മേഖലകളിൽ കൂടെയുള്ള മൃഗങ്ങളുടെ സഞ്ചാരവും കൃഷിക്കും ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളും ചൂണ്ടിക്കാട്ടി പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിന് അവർ ശ്രമിച്ചിട്ടുള്ളത്. ചിന്നക്കനാൽ, ആനയിറങ്കൽ, പൂപ്പാറ, മൂലത്തറ തുടങ്ങിയ പ്രദേശങ്ങളിൽ ആനയുടെ ഉപദ്രവത്തിൽ നിന്നും നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് തടയുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം ഈ പ്രദേശങ്ങൾ മുഴുവൻ ആനയുടെ വിഹാര മേഖല ആണ് എന്ന് റിപ്പോർട്ട് ഉണ്ടാക്കി ആനത്താരയും ആനപാർക്കും ആയി ഈ പ്രദേശത്തെ പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് വനം വകുപ്പ് ചെയ്തിട്ടുണ്ട്.

ആളുകളെ കൊന്നും വീട് തകർത്തു മേഞ്ഞുനടക്കുന്ന കാട്ടുകൊമ്പൻ. ചിന്നക്കനാലിൽ നിന്നും ഉള്ള രാത്രിയിലെ കാഴ്ച (20/05/2020 )
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →