റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്വാറന്റൈന്‍ കേന്ദ്രത്തിലെ 22കാരിയുടെ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍

May 22, 2020 - 12:04 am

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തനിച്ചുതാമസിച്ചിരുന്ന 22കാരിയുടെ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ പിടിയില്‍. യുവതിയുടെ പരാതിപ്രകാരം 20 വയസുകാരായ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരേ ഐപിസി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈന്‍ കേന്ദ്രത്തിനു പുറത്തെ താത്കാലിക കുളിമുറിയില്‍ കുളിക്കുന്നതിനിടെ യുവാക്കള്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് പ്രതികള്‍ പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *