റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ ഇക്കൊല്ലവും പ്രളയത്തിനു സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

May 21, 2020 - 4:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലവും പ്രളയത്തിനു സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കു നോക്കിയാല്‍ ഇത്തവണയും പ്രളയത്തിനുള്ള സാധ്യത ഏറിയ തോതിലാണ്. ഇത് മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല, വരുംവര്‍ഷങ്ങളിലും ശക്തമായ പ്രളയത്തിന് സാധ്യത കൂടുതലാണ്. എപ്പോള്‍ മഴപെയ്യുമെന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസംമുമ്പ് അറിയിക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കുകയും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് അതീവ ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും ഡോ എം രാജീവന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *