റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കന്‍ കേരളത്തില്‍ റെഡ് സോണ്‍ ജില്ലകളില്‍ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അരി വിതരണം

April 27, 2020 - 3:17 pm

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ റെഡ് സോണ്‍ ജില്ലകളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന, പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളില്‍ 70 ശതമാനത്തിലധികം സൗജന്യ അരി കൈപ്പറ്റിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ അരി വിതരണം ചെയ്തത്. തുടര്‍ന്ന് പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള അരി വിതരണം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം മഞ്ഞ കാര്‍ഡ് ഉടമകളില്‍ 75 ശതമാനം പേര്‍ ആദ്യ രണ്ടു ദിവസങ്ങളിലായി അരി കൈപ്പറ്റി. ജില്ലയിലെ മൊത്തം 38,360 മഞ്ഞ കാര്‍ഡ് ഉടമകളില്‍ 29,017 പേര്‍ക്കായി 5,83,251 കിലോ അരി വിതരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ അരി ലഭിച്ചത് കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി കാലത്ത് വലിയ അനുഗ്രഹമായെന്ന് കോഴിക്കോട് കായക്കൊടിയിലെ സരോജിനി പറഞ്ഞു. തൊഴിലുറപ്പ് ജോലികള്‍ മുടങ്ങിയതിനെ തുടര്‍ന്ന് വലിയ പ്രയാസത്തിലായിരുന്നു തന്റെ കുടുംബമെന്നും അവര്‍ വെളിപ്പെടുത്തി. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകള്‍ റെഡ് സോണില്‍ തുടരുന്നതിനാല്‍ തൊഴിലുറപ്പ് ജോലികള്‍ ഇനിയും വൈകും. 3 ജില്ലകളിലും പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരി വിതരണം തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ മൊത്തം 2, 82,087 പിങ്ക് കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ 76,434 ഗുണഭോക്താക്കള്‍ക്ക് ആദ്യ ദിനം തന്നെ അരി വിതരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *