റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ലക്ഷണമുള്ളവർക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടാൻ സൗദിയുടെ അനുമതി

March 30, 2020 - 10:12 am

സൗദി മാർച്ച്‌ 30: സൗദിയിൽ കോവിഡ് 19 രോഗ ലക്ഷണങ്ങളുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. ഇതിനായി ആരോഗ്യമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പ്രവാസികളടക്കം നിരവധി പേർ ഇതിനകം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തി.

കര്‍ഫ്യൂ സമയങ്ങളില്‍ വൈദ്യസഹായം ആവശ്യമായിവന്നാല്‍ 997 എന്ന നമ്പറിൽ വിളിച്ചാൽ മതി. സൗദിയുടെ വിവിധ മേഖലകളില്‍ വ്യത്യസ്ഥമാണ് നിലവിലെ കര്‍ഫ്യൂ സമയം. കര്‍ഫ്യൂ സമയങ്ങളില്‍ അടിയന്തിര വൈദ്യ സഹായം ആവശ്യമായി വരുന്നവര്‍ ആംബുലന്‍സിനായി കാത്തിരിക്കേണ്ടതില്ല. 997 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാല്‍ വീട് വിട്ട് പുറത്ത് പോകുന്നതിനുള്ള അനുമതി എസ്.എം.എസായി ലഭിക്കും.

ശുചിത്വം പാലിച്ച്‌കൊണ്ട് കരുതലോടെ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണം. കോവിഡ് 19 രോഗ ലക്ഷണങ്ങളുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കുന്നുണ്ട്. ജിദ്ദയിൽ ജെ.എൻ.എച്ചിൻ്റെ ആംബുലന്‍സ് സേവനത്തിനായി 050 078 04 59 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *