റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

March 24, 2020 - 11:39 am

തിരുവനന്തപുരം മാർച്ച്‌ 24: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ചു മരിച്ച കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

തെറ്റ് ചെയ്തവർ എത്ര ഉന്നതനായാലും ശിക്ഷിക്കപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സ്പെഷ്യൽ ഓഫീസറായി ശ്രീറാമിനെ നിയമിക്കാനാണ് ധാരണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *