റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉന്നാവ് പീഡനക്കേസ്: ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സിങ്ങിന് 10 വര്‍ഷം തടവ്

March 13, 2020 - 1:10 pm

ന്യൂഡല്‍ഹി മാര്‍ച്ച് 13: ഉന്നാവ് പീഡനക്കേസിലെ ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന് പത്ത് വര്‍ഷം തടവ്. കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗറിനും കോടതി ഇതേ ശിക്ഷ വിധിച്ചു. ഇരുവരും കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചു.

2018 ഏപ്രില്‍ 9നാണ് ഇരയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. 2017ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസില്‍ സെന്‍ഗറിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *