റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യപ്രദേശില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി

March 12, 2020 - 2:24 pm

ഭോപ്പാല്‍ മാര്‍ച്ച് 12: തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ അര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരും. സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമായിരിക്കുകയാണെന്നും മാര്‍ച്ച് 16ന് ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ ഗവര്‍ണറോടും നിയമസഭാ സ്പീക്കറോടും വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും ബിജെപിയുടെ ചീഫ് വിപ്പ് നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഹോളി അവധി കഴിഞ്ഞ് മധ്യപ്രദേശില്‍ തിരിച്ചെത്തിയ ഗവര്‍ണര്‍ ലാല്‍ജി ടണ്ടണെ ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് രാത്രി സന്ദര്‍ശിക്കും. എംഎല്‍എമാരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. എംഎല്‍എമാര്‍ നേരിട്ട് ഹാജരാകണമെന്ന് സ്പീക്കര്‍ എന്‍പി പ്രജാപതി ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *