തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വ്യാപകമായി പൊതുപരിപാടികളെല്ലാം മാറ്റിവെക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുന്‍കരുതല്‍ രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.



