റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തണ്ണീർത്തട സംരക്ഷണവും ജലവിഭവ പരിപാലനവും ശില്പശാല 28ന് ചിറ്റൂരിൽ

February 27, 2020 - 10:40 am

പാലക്കാട് ഫെബ്രുവരി 27: സംസ്ഥാന ഭൂവിനിയോഗ ബോർഡ് തണ്ണീർത്തട സംരക്ഷണവും ജലവിഭവ പരിപാലനവും എന്ന വിഷയത്തിൽ ചിറ്റൂരിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. ശില്പശാലയുടെ ഉദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി യോഗത്തിൽ അധ്യക്ഷത വഹിക്കും.

ശില്പശാലയോടനുബന്ധിച്ച് സംസ്ഥാന ഭൂവിനിയോഗ ബോർഡ് പാലക്കാട് ജില്ലയിലെ ആലത്തൂർ, കുഴൽമന്ദം, നെൻമാറ, മലമ്പുഴ ബ്ലോക്കു പഞ്ചായത്തുകൾക്കായി തയ്യാറാക്കിയ തണ്ണീർത്തട വിവര സംവിധാന റിപ്പോർട്ടുകളും മലമ്പുഴ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കായി തയ്യാറാക്കിയ ജലവിഭവ പരിപാലന പ്ലാൻ റിപ്പോർട്ടുകളും പ്രകാശനം ചെയ്യും.
ജില്ലാകളക്ടർ ഡി.ബാലമുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണദാസ്.ടി.കെ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീകുമാരി.ബി, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അനിതാ നായർ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ സി.വി. സുരേഷ്ബാബു എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം ഹരിത കേരളം മിഷൻ പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാണ കൃഷ്ണൻ, മലമ്പുഴ പ്രദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വി. സുരേഷ് ബാബു, ഭൂവിനിയോഗ ബോർഡിലെ അസിസ്റ്റന്റ് ഡയറക്ടർ സജീവ്.ആർ.എസ് എന്നിവർ സാങ്കേതിക സെഷനുകൾ അവതരിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *