പ്രീത് ഭാസ്കർ രചിച്ച “കഥപറയുന്ന കളിവീടുകൾ” രണ്ടാം പതിപ്പ് ആകാശവാണി ദേവികുളം നിലയം ഡയറക്ടർ പ്രകാശനം ചെയ്തു

അടിമാലി ഫെബ്രുവരി 26: ഫെബ്രുവരി 23 ന് അടിമാലി നാഷണൽ ലൈബ്രറി അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകൻ ശ്രീ പി വൈ ജോണിന് നൽകിക്കൊണ്ടാണ് എഫ്എം നിലയം പ്രോഗ്രാം ഹെഡ് ശ്രീ വി ഉദയകുമാർ പുസ്തക പ്രകാശനം നിർവഹിച്ചത്.
പ്രസാധകൻ ശ്രീ സത്യൻ കോനാട്ട്, സാഹിത്യകാരൻമാരായ ആന്റണി മുനിയറ, അരുൺ സെബാസ്റ്റ്യൻ, സാന്റി മിറ്റത്താനി, ലിസി ചിന്നാർ, ശിവരാമൻ പണിക്കൻകുടി, എബ്രഹാം പാറത്തോട്, ടിപി അനിൽകുമാർ, ഷിനോദ് ശ്രീനിലയം, സണ്ണി പന്നിയാർകൂട്ടി തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

26 ദിവസം കൊണ്ട് 1000 കോപ്പികൾ വിറ്റഴിഞ്ഞ് ജനപ്രീതി നേടിയ പുസ്തകമാണ് പ്രഭാഷകനും പരിശീലകനുമായ പ്രീത് ഭാസ്കറിന്റെ “കഥപറയുന്ന കളിവീടുകൾ”.* രക്ഷകർതൃത്വം എന്ന കലയെ പഠിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ഈ പുസ്തകം മക്കളെ മനസിലാക്കി സ്നേഹിക്കാൻ രക്ഷിതാക്കളെ സഹായിക്കും.

Share
അഭിപ്രായം എഴുതാം