റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്രൈഡേയില്‍ മാറ്റമില്ല: പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

February 25, 2020 - 12:09 pm

തിരുവനന്തപുരം ഫെബ്രുവരി 25: സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നാം തീയതിയിലെ ഡ്രൈഡേ അതുപോലെ തുടരും. ബാറുകളുടെ വാര്‍ഷിക ഫീസ് 28 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് ഫീസ് 15 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ മദ്യനയം പ്രാബല്യത്തില്‍ വരും.

കള്ളു ഷാപ്പുകള്‍ ലേലം ചെയ്യാനും തീരുമാനിച്ചു. സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ള കള്ളുഷാപ്പുകള്‍ 5,171 ആണ്. ഇതില്‍ 4,247 ഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കള്ളുഷാപ്പുകള്‍ ലേലം നടത്തിയിട്ടില്ല. നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *