റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

February 13, 2020 - 1:18 pm

കോയമ്പത്തൂര്‍ ഫെബ്രുവരി 13: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കോയമ്പത്തൂരില്‍ ഗാന്ധിപുരത്താണ് സംഭവം. ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോള്‍ മുന്നറിയിപ്പ് നല്‍കാതെ ബസ് ഇടതുവശത്തേക്ക് തിരിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടര്‍ ബസിനടിയില്‍പ്പെട്ടു.

സ്കൂട്ടര്‍ ഓടിച്ചിരുന്ന പ്രസന്നകുമാര്‍ (18) ബസിന്റെ ഇടതുവശത്ത് മുന്‍പിലുള്ള ടയറിന് കീഴിലേക്ക് വീഴുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നിലുണ്ടായിരുന്ന വിഗ്നേഷ് (18) ഗുരുതര പരിക്കോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *