ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി ഫെബ്രുവരി 8: ഡല്‍ഹിയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷഹീന്‍ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം