റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്

January 21, 2020 - 10:21 am

തിരുവനന്തപുരം ജനുവരി 21: കളിയിക്കാവിള എസ്ഐയുടെ കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്. കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു. 28 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാഗര്‍കോവില്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

കേസിലെ പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *