വാഷിംങ്ടണ്‍ ജനുവരി 21: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും. നേരത്തെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് ജനപ്രതിനിധി സഭ വിട്ടിരുന്നു. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേര്‍ അനുകൂലിക്കുകയും 193 പേര്‍ എതിര്‍ക്കുകയും ചെയ്തു.
ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. 435 അംഗ കോണ്‍ഗ്രസിലാണ് വോട്ടെടുപ്പ് നടന്നത്.
ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ സെനറ്റ് നടപടികള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികാരം ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്.