റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി ജനുവരി 15: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി സരീഫ് ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ ആരംഭിച്ച റായ് സിന സംവാദത്തില്‍ ഇന്ന് സരീഫ് സംസാരിക്കുന്നുണ്ട്. പതിമൂന്ന് വിദേശകാര്യമന്ത്രിമാര്‍ റായ് സിന സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്.

വ്യാഴാഴ്ച വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ചര്‍ച്ച നടത്തിയശേഷം ഇറാന്‍ വിദേശകാര്യമന്ത്രി മുംബൈയിലേക്ക് പോകും. സംഘര്‍ഷം ഒഴിവാക്കണമെന്നും മധ്യേഷയിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *