റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ആശങ്കയോടെ ഇന്ത്യ

January 6, 2020 - 10:42 am

ടെഹ്റാന്‍ ജനുവരി 6: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കയോടെ നോക്കി ഇന്ത്യ. അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നത് ഇന്ത്യയ്ക്കുള്ള പ്രധാന വെല്ലുവിളിയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ആശയവിനിമയം തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുന്നത് ഇന്ത്യയുടെ വിദേശനയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും ബാധിക്കും.

ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവിലയില്‍ നാല് ശതമാനം വര്‍ദ്ധനയുണ്ടായി.സ്ഥിതി തുടര്‍ന്നാല്‍ അഞ്ചില്‍ താഴെ നില്‍ക്കുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇനിയും താഴോട്ട് പോകും. ഇറാനുമായി ചേര്‍ന്നുള്ള ഛബ്ബര്‍ തുറമുഖ പദ്ധതിയെയും സംഘര്‍ഷം ബാധിച്ചേക്കാം. ജനുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന റെയ്സിന ഉച്ചക്കോടിയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പങ്കെടുക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *