റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമൃത്സര്‍ ഡിസംബര്‍ 27: ഹിന്ദുമത വിശ്വാസികള്‍ക്ക് ചരിത്രപ്രാധാന്യമുള്ള പെഷാവാറിലെ പഞ്ച് തീര്‍ത്ഥ് ക്ഷേത്രം അടുത്തമാസത്തോടെ ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്‍. വനവാസ കാലത്ത് പഞ്ചപാണ്ഡവര്‍ നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖൈബര്‍ പഖ്തൂന്‍ഖ്വയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കുന്ന രണ്ടാമത്തെ ക്ഷേത്രമാണിത്. 1000 വര്‍ഷം പഴക്കമുള്ള ശിവാല തേജസ് സിംഗ് ക്ഷേത്രം ഒക്ടോബറില്‍ തുറന്നുകൊടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *