മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

ന്യൂഡല്‍ഹി ഡിസംബര്‍ 4: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബത്തെ സന്ദര്‍ശിക്കും. വയനാട് ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ വച്ച് പാമ്പ് കടിയേറ്റാണ് ഷഹ്‌ല ഷെറിന്‍ (10) മരിച്ചത്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയെ തുടര്‍ന്നാണ് ഷഹ്‌ല മരിച്ചതെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെമ്പാടും വന്‍പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

വയനാട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഷഹ്‌ലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. നാശാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന സ്കൂള്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ നിയോജകമണ്ഡലത്തിലെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കും. ഡിസംബര്‍ നാലിന് രാഹുല്‍ ഗാന്ധി കോഴിക്കോടെത്തും.

Share
അഭിപ്രായം എഴുതാം