റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

November 26, 2019 - 2:19 pm

തിരുവനന്തപുരം നവംബര്‍ 26: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് കൂടുന്നു. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ വിലയിരുത്തല്‍. കുട്ടികള്‍ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും അച്ഛനമ്മമാര്‍ക്കുമെതിരായി നാലുവര്‍ഷത്തിനിടെ 1205 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നായി 19.53 ലക്ഷം രൂപ പിഴയീടാക്കി.

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ ഗുരുതരമായ കേസുകളില്‍ പെറ്റികേസിന്‍റെ പിഴയടച്ച് രക്ഷപ്പെടുന്നവരുടെ എണ്ണവും കൂടുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലേക്കും മറ്റും വാഹനമോടിച്ചെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരെ കേന്ദ്രീകരിച്ച് പ്രധാനമായും പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *