റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറയുക. കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനും നിര്‍ണ്ണായകമാണ് ഇന്നത്തെ വിധി.

ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരെയാണ് ഹര്‍ജി. അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, വിനീത് ദണ്ഡ, എഎപി നേതാവ് സജ്ഞയ് സിങ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൗരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *