റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി

November 14, 2019 - 10:50 am

ന്യൂഡല്‍ഹി നവംബര്‍ 14: കേരളം കാത്തിരുന്ന ശബരിമല കേസ് ഭൂരിപക്ഷ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടന ബഞ്ചിന് കൈമാറി. ഏഴംഗ ബഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിച്ച സുപ്രീംകോടതി മതപരമായ കാര്യങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിശാലമായ രീതിയില്‍ ചര്‍ച്ച ആവശ്യമാണെന്നും വിലയിരുത്തി. ഈ വിവരം ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അറിയിച്ചു.

ഭരണഘടന ബഞ്ചിന്‍റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. പുനഃപരിശോധന ഹര്‍ജികളില്‍ ഏകകണ്ഠമായ തീരുമാനം അല്ല ജസ്റ്റിസുമാരില്‍ നിന്നുണ്ടായത്. അഞ്ചംഗ ബഞ്ചില്‍ മൂന്ന് പേര്‍ വിശാല ബഞ്ച് എന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിശാല ബഞ്ച് വേണമെന്ന നിലപാടെടുത്തപ്പോള്‍ ഡിവൈ ചന്ദ്രചൂഡ്, റോഹിന്‍റന്‍ നരിമാന്‍ എന്നിവര്‍ അതിനോട് വിയോജിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *