റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു നവംബര്‍ 14: 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്രാ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല.

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ സോഫ്റ്റ്ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ചന്ദ്രയാന്‍ മൂന്ന് പദ്ധതിയുമായി ഇസ്രാ ഒരുങ്ങുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *