വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി അറിയിപ്പുകള്‍ മലയാളത്തിലും മുഴങ്ങും

വാരണാസി നവംബര്‍ 8: ഉത്തര്‍പ്രദേശില്‍ വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ മലയാളത്തിലും അറിയിപ്പുകള്‍ ഉണ്ടാകും. ഹിന്ദിഭാഷയില്‍ പ്രാവിണ്യമില്ലാത്തവരെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി മോദിയുടെ മണ്ഡലം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അറിയിപ്പുകള്‍ ഉണ്ടാകും. തീര്‍ത്ഥാടന നഗരമായ വാരണാസിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്നവര്‍ ട്രെയിന്‍ സമയം അറിയാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും, അവര്‍ക്ക് വേണ്ടിയാണ് പുതിയ സജ്ജീകരണമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സൗത്ത് ഇന്ത്യയില്‍ നിന്ന് ധാരാളം പേര്‍ വാരണാസിയിലെത്തുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് പ്രാദേശിക ഭാഷകള്‍ അനൗണ്‍സ്മെന്‍റില്‍ ഉള്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്. തുടക്കത്തില്‍ നാല് ഭാഷകളാണ് ഉള്ളതെന്നും ഡയറക്ടര്‍ ആനന്ദ് മോഹന്‍ പറഞ്ഞു. ഒഡിയ, മറാത്തി, മറ്റ് പ്രാദേശിക ഭാഷകള്‍ കൂടി ഈ മാസം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം