ന്യൂയോര്‍ക്ക് കോടതി ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ വിധിച്ചു

ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് നവംബര്‍ 8: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം രാഷ്ട്രീയ പ്രചാരണത്തിനായി ചിലവഴിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. ട്രംപിന്‍റെ മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് ന്യൂയോര്‍ക്ക് കോടതി ജഡ്ജി സാലിയാന്‍ സ്ക്രാപ്പുല നടപടി സ്വീകരിച്ചത്. ഇവാങ്കും എറികും പങ്കാളികളാണെങ്കിലും ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം