റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒക്ടോബര്‍ 5ന് അമിത് ഷാ മിസോറാം സന്ദര്‍ശിക്കും

October 2, 2019 - 1:26 pm

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: ബിജെപി ദേശീയ പ്രസിഡന്‍റും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ശനിയാഴ്ച, ഒക്ടോബര്‍ 5ന് മിസോറാം തലസ്ഥാനമായ ഐസ്വാള്‍ സന്ദര്‍ശിക്കും. സന്ദര്‍ശനം നടത്തുന്ന ഷാ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം സംസ്ഥാനത്തേക്കുള്ള ഷായുടെ ആദ്യ സന്ദര്‍ശനമാണിത്.

പാര്‍ലമെന്‍റില്‍ വിവാദമായ പൗരത്വ ഭേദഗതി ബില്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മിസോറാമിലെ സിവില്‍ സൊസൈറ്റി പ്രതിഷേധം പ്രഖ്യാപിച്ചു. ഷായുടെ സന്ദര്‍ശനത്തിനെ തടയുകയോ ബന്ദിന് ആഹ്വാനം ചെയ്യുകയോ ചെയ്യില്ലെന്നും, എന്നാല്‍ ഐസ്വാളിലെ പൊതുവഴികളില്‍ കറുത്ത ഷാള്‍ ധരിച്ച് ധര്‍ണ്ണ അവതരിപ്പിക്കുമെന്ന് എന്‍ജിഒ ഏകോപന സമിതി വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *