ന്യൂഡല്‍ഹി ഒക്ടോബര്‍ 2: മഹാത്മഗാന്ധിയുടെ ആശയങ്ങളും ഉപദേശങ്ങളും നവീകരണത്തിലൂടെ പ്രചരിപ്പിക്കാന്‍ ആഗോള ചിന്തകരെയും സംരംഭകരെയും സാങ്കേതിക നേതാക്കളെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ നേടിയെടുത്ത് ലോകത്തെ സമൃദ്ധമാക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മോദി പറഞ്ഞു.
വിദ്വേഷം, അക്രമം, ദാരിദ്ര്യം എന്നിവയില്‍ നിന്ന് ലോകത്തെ മുക്തമാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിനായി ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സംരംഭകരെയും നേതാക്കളെയും ക്ഷണിക്കുന്നുവെന്ന് മോദി ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍, ലേഖനത്തില്‍ എഴുതി.



