ന്യൂഡല്‍ഹി ആഗസ്റ്റ് 27: ജമ്മു കാശ്മീരിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കാശ്മീരിനെ സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറി അജയ് കുമാര്‍ ബല്ലയുടെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ യോഗമാണിത്. ചര്‍ച്ചയില്‍ വിവിധ മന്ത്രിസഭയുടെ സെക്രട്ടറിമാര്‍ പങ്കെടുക്കും.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കി സംസ്ഥാനത്തിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്‍റെ സുരക്ഷയും മറ്റ് വികസനങ്ങളും യോഗം പരിശോധിക്കും.
മൊബൈല്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പല നടപടികളും ആരംഭിച്ചിരുന്നു. അതിനായി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുനരാരംഭിച്ചു.