ഭീകരാക്രമണ പട്ടികയില്‍ നിന്ന് സുഡാനെ നീക്കം ചെയ്യില്ലെന്ന് യുഎസ്

വാഷിങ്ടണ്‍ ആഗസ്റ്റ് 27: പ്രാദേശികവും രാജ്യാന്തരവുമായ എല്ലാവിധ പിന്തുണയും സുഡാന് നല്‍കുമെന്ന് യുഎസ്. എന്നാല്‍ സുഡാനെ ഭീകരാക്രമണ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച പറഞ്ഞു.

ഭീകരാക്രമണപ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ നിന്ന് യുഎസ് തന്‍റെ രാജ്യത്തിനെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശനിയാഴ്ച സുഡാന്‍റെ പുതിയ പ്രധാനമന്ത്രി അബ്ദള്ള ഹാംഡോക് പറഞ്ഞിരുന്നു. പട്ടികയില്‍ നിന്ന് സുഡാനെ ഒഴിവാക്കാനായി യുഎസ് അധികാരികളുമായി ചര്‍ച്ച ചെയ്തെന്നും ഹാംഡോക് വിശദീകരിച്ചു.

ഇപ്പോള്‍തന്നെ ഭീകരാക്രമണരാജ്യമാണെന്ന സ്ഥാനപ്പേര് ഒരു തടസ്സമാണ്. കുറ്റവാളികളുടെ പട്ടികയില്‍ നിന്ന് സുഡാനെ ഒഴിവാക്കണമെന്ന് അധികാരികള്‍ അടിവരയിട്ട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →