റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മുവിലേര്‍പ്പെടുത്തിയ നിയന്ത്രണം രണ്ടാം ദിവസവും തുടരുന്നു

August 6, 2019 - 11:26 am

ജമ്മു ആഗസ്റ്റ് 6: ജമ്മു കാശ്മീരിന് പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കിയതും അനുച്ഛേദം 370 അസാധുവാക്കിയതിനെയും തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം രണ്ട് ദിവസം കൂടി തുടരും. തുടര്‍ച്ചയായ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും കനത്ത നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ അടച്ചു.

ജമ്മു, കത്വ, സാമ്പ, ദോഡ തുടങ്ങിയ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷ്ണറുമാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് സ്കൂളുകള്‍ അടച്ചത്. 40 ഓളം സിആര്‍പിഎഫ് സംഘത്തെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ജമ്മുവില്‍ ആറ്, സാമ്പയിലും കത്വയിലും രണ്ട് വീതം ദോഡയില്‍ പതിനൊന്ന് എന്നിങ്ങനെയാണ് സംഘം വിന്യസിച്ചിരിക്കുന്നത്.

മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. സ്കൂളുകളും യൂണിവേഴ്സിറ്റികളും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *