റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഗര്‍ത്തല ആഗസ്റ്റ് 1: ത്രിപുരയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ, ബുധനാഴ്ച ആരംഭിച്ച വോട്ടെണ്ണല്‍ ഇപ്പോഴും തുടരുന്നു. വന്‍ ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ വിജയമാണ് ഇതുവരെയുള്ള ഫലം സൂചിപ്പിക്കുന്നത്. കടംതല, പനിസാഗര്‍ എന്നീ മേഖലയിലെ വോട്ടെണ്ണല്‍ തുടരുകയാണെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷ്ണര്‍ ജികെ റാവു പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ചില ഒറ്റപ്പെട്ട ആക്രമങ്ങള്‍ ഒഴിച്ചാല്‍ വോട്ടെണ്ണല്‍ തികച്ചും സമാധാനപരമാണ്. 833 സീറ്റില്‍ 668 സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചു. 82 പഞ്ചായത്ത് സീറ്റുകളില്‍ 63 സീറ്റുകള്‍ ബിജെപിയും 6 സീറ്റുകള്‍ കോണ്‍ഗ്രസ്സും ഒരു സീറ്റ് സ്വതന്ത്രനും നേടി.

വോട്ടെണ്ണലിന്‍റെ സമയത്ത് ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *