റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മുവില്‍ കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളം കയറി, യാത്രക്കാരെ രക്ഷപ്പെടുത്തി

July 27, 2019 - 12:31 pm

ജമ്മു ജൂലൈ 27: ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ ജമ്മു-കാശ്മീര്‍ താറുമാറായി. നഗരത്തിലെങ്ങും വെള്ളം നിറഞ്ഞു. ജമ്മു വിമാനത്താവളത്തില്‍ വെള്ളം കയറി. യാത്രക്കാരെ രക്ഷപ്പെടുത്തി. കത്വ ജില്ലയില്‍ ബില്‍വാറ പ്രദേശത്ത് ആളുകളുമായി പോയ ബസ് വെള്ളത്തില്‍പെട്ടു. അവസരോചിതമായ പ്രവര്‍ത്തനം ദുരന്തം ഒഴിവാക്കി.

ഭഗവതി നഗര്‍, ഗാന്ധി നഗര്‍, കാസിം നഗര്‍, കനാല്‍ റോഡ് തുടങ്ങിയ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി.

വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളും ഉണ്ടായി. ഹിരാനഗര്‍ പോലീസെത്തി രക്ഷാപ്രവര്‍ത്തന സേവനങ്ങള്‍ ആരംഭിച്ചു.

ശനിയാഴ്ച രാവിലെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദോഡയില്‍ 25 ചെമ്മരിയാടുകള്‍ ചത്തു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *