കൊല്‍ക്കത്ത ജൂലൈ 26: കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ പൊലിഞ്ഞ യോദ്ധാക്കള്‍ക്ക് വെള്ളിയാഴ്ച ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിനായി ജീവന്‍ ത്യാഗം ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തിനെ പ്രണമിക്കുന്നുവെന്നും മമത പറഞ്ഞു.
കാര്‍ഗില്‍ യുദ്ധവിജയ ദിവസമായ ഇന്ന് ഇന്ത്യന്‍ സൈന്യത്തിനെ വന്ദിക്കുന്നു. രാജ്യത്തിനായി ജീവന്‍ അര്‍പ്പിച്ച ധീരജവാന്മാരെ പ്രണമിക്കുന്നു – മമത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്‍റെ യശസ്സ് ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നും മമത കൂട്ടിച്ചേര്‍ത്തു.
ജൂലൈ 26ന് എല്ലാ വര്‍ഷവും കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഓര്‍മ്മയ്ക്ക് ഈ ദിവസം ആഘോഷിക്കുന്നു.


