റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാങ്കേതിക പ്രശ്നം പരിഹരിച്ചു; ചാന്ദ്രയാന്‍ 2 ജൂലൈ 22ന് വിക്ഷേപിക്കും

July 18, 2019 - 1:39 pm

ചെന്നൈയ് ജൂലൈ 18: സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ 15ന് വിക്ഷേപണം മാറ്റിവെച്ച ചന്ദ്രയാന്‍ 2 ജൂലൈ 22ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒ വ്യാഴാഴ്ച അറിയിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ജൂലൈ 22ന് രാവിലെ ചന്ദ്രയാന്‍ 2 വിക്ഷേപിക്കും.

ജൂലൈ 15ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കാനിരുന്ന ചന്ദ്രയാന്‍, സാങ്കേതിക കാരണങ്ങളാല്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് നിര്‍ത്തിവെച്ചത്. പ്രശ്നം മനസ്സിലാക്കാനും വേണ്ടുന്ന നിര്‍ദ്ദേശം നല്‍കാനുമായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ പരിശോധിച്ച് പ്രശ്നം മനസ്സിലാക്കുകയും ഇപ്പോള്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം സാധാരണഗതിയിലാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *