റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോദ്ധ്യ കേസ്; ആഗസ്റ്റ് 2ന് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

July 18, 2019 - 1:09 pm

ന്യൂഡല്‍ഹി ജൂലൈ 18: അയോദ്ധ്യ തര്‍ക്കഭൂമി കേസിന്‍റെ വാദം ആഗസ്റ്റ് 2ന് കേള്‍ക്കുമെന്ന് വ്യാഴാഴ്ച സുപ്രീംകോടതി പറഞ്ഞു. മധ്യസ്ഥ പാനലിനോട് നടപടിക്രമങ്ങള്‍ തുടര്‍ന്നുകൊള്ളാനും ജൂലൈ 31ന് മുമ്പായി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ നാല് ജഡ്ജിമാരും അടങ്ങുന്ന ബെഞ്ചാണ് മധ്യസ്ഥ പാനലിന്‍റെ റിപ്പോര്‍ട്ട് കണ്ടതിന്ശേഷമാണ് ആഗസ്റ്റ് 2ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചത്.

സുപ്രീംകോടതി ജഡ്ജി എഫ്എംഐ ഖലിഫുള്ള, ആത്മീയ ആചാര്യനും ആര്‍ട്ട് ഓഫ് ലീവിങ്ങിന്‍റെ സ്ഥാപിതന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു തുടങ്ങിയവരാണ് മധ്യസ്ഥ പാനലിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *