ന്യൂഡല്‍ഹി ജൂലൈ 6: ബിജെപി അംഗത്വ വിതരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വാരണാസിയിലെത്തും. ഭാരതീയ ജനസംഘിന്റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജീയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ന് പരിപാടിക്ക് തുടക്കമാകുന്നത്.
നമ്മുടെയൊക്കെ പ്രചോദനമായ മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി അംഗത്വവിതരണത്തിന് തുടക്കമാകുന്നവെന്ന് മോദി ട്വീറ്റ് ചെയ്തു.
എല്ലാ ജനങ്ങളെയും ബിജെപി കുടുംബത്തിലേക്ക് പരസ്പരം ബന്ധിപ്പിക്കുമെന്നും ഇത് നമ്മുടെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ആഗസ്റ്റ് 11 വരെ നീണ്ടുനില്‍ക്കും അംഗത്വവിതരണ പരിപാടി. വാരണാസിയിലെത്തുന്ന മോദി സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയുടെ അനാച്ഛാദനവും മോദി നിര്‍വ്വഹിക്കും. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്റ് നഡ്ഡയും വാരണാസിയിലുണ്ടായിരിക്കും.
മൊബൈല്‍ നമ്പരിലേക്ക് മിസ് കോള്‍ തന്നുകൊണ്ടോ ഫാറം പൂരിപ്പിച്ചു നല്‍കിയോ ആര്‍ക്കും ബിജെപിയില്‍ അംഗമാകാമെന്നും ചൗഹാന് പറഞ്ഞു.




